സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു, പടരുന്നത് പുതിയ വകഭേദം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നത്. അതേസമയം, ജെ.എന്‍ വണ്‍ എന്ന പുതിയ കൊവിഡ് വകഭേദമാണ് ഇപ്പോള്‍ പടരുന്നത്.

നിരവധി ആളുകള്‍ കൊവിഡ് തിരിച്ചറിയാതെ പകര്‍ച്ചപനിയ്ക്ക് സ്വയം ചികിത്സിക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ കണക്ക്. കടുത്ത ചുമ, തൊണ്ടയിലെ അസ്വസ്ഥത, ശ്വാസകോശ പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രകടമാവുന്നത്.

പ്രായമായവരും ഗര്‍ഭിണികളും ജാഗ്രതപുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഡെങ്കി, എലിപ്പനി കേസുകളും സംസ്ഥാനത്ത് കൂടുതലാണ്. പനിബാധിതര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി രോഗം കണ്ടെത്തി ചികിത്സിക്കണം.

More Stories from this section

family-dental
witywide