കോവിഡ് കേസുകള്‍ ഉയരുന്നു; ഒരു മാസത്തിനിടെ ആഗോളതലത്തില്‍ 52 ശതമാനം വര്‍ധനയെന്ന് ഡബ്ല്യൂഎച്ച്ഒ

ന്യൂഡല്‍ഹി: ലോകത്ത് ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ദ്ധനവുണ്ടായെന്ന് ലോകാരോഗ്യ സംഘടന. ഒരു മാസത്തിനിടെ 850,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,000-ത്തിലധികം പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും ലോകാരോഗ്യ സംഘടന പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രികളില്‍ 118,000 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1600-ലധികം ആളുകളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 2023 ഡിസംബര്‍ 18 മുതലാണ് ജെഎന്‍ 1 വേരിയന്റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ അതിവേഗമാണ് രോഗവ്യാപനമുണ്ടായത്. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് വേരിയന്റ് ഇജി 5 ആണ്.

More Stories from this section

family-dental
witywide