സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 388 പുതിയ കോവിഡ് കേസുകള്‍; ചികിത്സയിലുള്ളത് 2606 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 388 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ 265 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 2606 ആയി. രാജ്യത്ത് ആകെ ചികിത്സയിലുള്ളവര്‍ 2,699 ആണ്. കോവിഡ് ബാധിച്ച ഒരാള്‍ മരിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ഇന്നലെ കോവിഡ് ബാധിച്ച മൂന്നു പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍1 ആദ്യമായി കണ്ടെത്തിയ കേരളത്തില്‍ ഒരു മാസത്തിനകം 3000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്നു സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനനുസരിച്ച് അത്രതന്നെ ആളുകള്‍ വൈറസ് മുക്തരാകുന്നതിനാല്‍ നിലവില്‍ ഗുരുതര സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇതുവരെ ഒരാളില്‍ മാത്രമേ ജെഎന്‍1 കണ്ടെത്തിയിട്ടുള്ളൂ. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളാണു കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്നത്. മുന്‍കരുതല്‍ നടപടികളില്‍ വീഴ്ച വരുത്തരുതെന്നാണു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

More Stories from this section

family-dental
witywide