
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 514 പേര്‍ക്ക്. കോവിഡ് ബാധിച്ച മൂന്നു പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെ കോവിഡ് ബാധിച്ച് മരിച്ചത് ആറു പേരാണ്. ഇതില്‍ മൂന്നു പേരും കേരളത്തില്‍ നിന്നുള്ളവരാണ്. നിലവില്‍ 2341 ആക്ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. രാജ്യത്ത് 2669 ആക്ടീവ് കേസുകള്‍ ഉണ്ട്.
ഒമിക്രോണും ഉപവകഭേദമായ ജെഎന്‍1 ഉം ആണ് സംസ്ഥാനത്ത് പടരുന്നത്. ശ്വാസകോശ രോഗങ്ങളുമായാണ് കൂടുതല്‍ രോഗികളും ആശുപത്രിയില്‍ എത്തുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ജാഗ്രത വേണമെന്ന് സംസ്ഥാനം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രായമായവരും മറ്റുള്ള അസുഖങ്ങള്‍ ഉള്ളവരും മാസ്‌കടക്കം മുന്‍കരുതല്‍ എടുക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്‍പ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടും. സൗകര്യങ്ങള്‍ ഉള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പരിശോധന നടത്താന്‍ ആരോഗ്യ മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്നലെ അടിയന്തര യോഗം വിളിച്ചിരുന്നു. കൊവിഡ് നിരീക്ഷണം ശക്തമാക്കണം എന്ന് കേന്ദ്രം അറിയിച്ചു. ആശുപത്രികളില്‍ മൂന്നുമാസം കൂടുമ്പോള്‍ മോക്ക് ഡ്രിലുകള്‍ നടത്തണമെന്നും നിലവില്‍ ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് യോഗത്തില്‍ തീരുമാനമുണ്ടായത്.
514persons confirmed with Covid in Kerala, 3 deaths