ചിലര്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസും ഉണരുമ്പോള്‍ ബിജെപിയും; പരിഹസിച്ച് ബിനോയ് വിശ്വം

ചിലര്‍ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ബിജെപിയുമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. അമ്പലമുണ്ടാക്കുന്നതിന് ആരും എതിരല്ല. എന്നാല്‍ പള്ളിപൊളിച്ച സ്ഥലത്താണ് അമ്പലം പണിയുന്നത്. അവിടെ പോകില്ലെന്ന് പറയാന്‍ കോണ്‍ഗ്രസിന് എന്താണിത്ര പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.

മാധ്യമങ്ങളെ ചൊല്‍പ്പടിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളിലും വിജയിക്കുകയാണ് ലക്ഷ്യം. വയനാട്ടില്‍ സിപിഎം മത്സരിക്കും. ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ എത്തണം. കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ കവാത്ത് മറക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide