താത്വിക അവലോകത്തിനൊടുവില്‍ സിപിഎം പിബി പറഞ്ഞു: ഇന്ത്യ മുന്നണി ഏകോപന സമിതിയില്‍ ആരും പോകേണ്ട

ന്യൂഡൽഹി : ‘ഇന്ത്യ’ മുന്നണിയുടെ ഉന്നത ഏകോപനസമിതിയിലേക്ക് അംഗത്തെ അയയ്ക്കേണ്ടതില്ലെന്നു സിപിഎം തീരുമാനം. പൊളിറ്റ് ബ്യൂറോയാണ് തീരുമാനമെടുത്തതത്. എന്നാല്‍ മുന്നണി വിപുലപ്പെടുത്തണമെന്നും സമരങ്ങളിലും മറ്റും യോജിച്ചു പങ്കെടുക്കുമെന്നുമുള്ള നിലപാടാണ് പാർട്ടിക്ക്. ‘ഇന്ത്യ’ എന്നതു പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയാണെന്നും അതിനു മുന്നണി രൂപമില്ലെന്നുമാണു പൊളിറ്റ് ബ്യൂറോ വിലയിരുത്തല്‍

മുന്നണിയും ഏകോപനസമിതിയും ഉണ്ടാകുന്നത് തങ്ങൾക്കു പ്രധാന്യമുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയനിലപാടെടുക്കുന്നതിൽ പ്രതിസന്ധിയുണ്ടാക്കുമെന്നതാണു സിപിഎം തീരുമാനത്തിനുപിന്നിൽ. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചു നിലപാടെടുക്കാനാണു നേരത്തേ കേന്ദ്രക്കമ്മിറ്റിയും തീരുമാനിച്ചിരുന്നത്. കെ. സി. വേണുഗോപാലിനെ പോലുള്ളവര്‍ ഏകോപനസമിതിയല്‍ ഉണ്ട്. അവിടെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തങ്ങള്‍ക്ക് ക്ഷീണമുണ്ടാക്കുമെന്ന് സിപിഎം കരുതുന്നു. കേരളത്തില്‍ മാത്രമാണ് സിപിഎം അധികാരത്തിലുള്ളത്

ഇന്ത്യ മുന്നണിയുടെ മുംബൈ നടന്ന യോഗത്തിലാണ് ഏകോപന സമിതി ഉണ്ടാക്കാന്‍ തീരുമാനെടുത്തത് . അന്ന് ആ യോഗത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതീറാം യെച്ചൂരിയും പങ്കെടുത്തിരുന്നു. ഏകോപനത്തിനും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്താനുമുള്ള ഏകോപന സമിതിയില്‍ സിപിഎമ്മിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സിപിഎം പ്രതിനിധിയെ അന്ന് തീരുമാനിച്ചിരുന്നില്ല. ഏകോപന സമിതിയുടെ ആദ്യ യോഗം ഞായറാഴ്ച ഡല്‍ഹിയില്‍ നടന്നെങ്കലും സിപിഎം പങ്കെടുത്തില്ല. സിപിഐ യെ പ്രതിനിധീകരിച്ച് ഡി. രാജ ഏകോപന സമിതിയിലുണ്ട്.

CPM politburo decided not to nominate a member to INDIA alliance coordination committee