ചിക്കാഗോ രൂപത ചെറുപുഷ്‌പ മിഷൻ ലീഗ് പുൽക്കൂട് മൽസരം നടത്തുന്നു

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗിൻ്റെ നേതൃത്വത്തിൽ ചിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി ഈ വർഷവും “ഗ്ലോറിയ ഇൻ എക്സൽസിസ്” എന്ന പേരിൽ പുൽക്കൂട് മത്സരം സംഘടിപ്പിച്ചിരിക്കുന്നു.

കുടുംബാംഗങ്ങളെല്ലാവരും ഒന്നുചേർന്ന് ഓരോ ഭവനത്തിലും ഒരു പുൽക്കൂട് നിർമിക്കുകയും അതിന്റെ ഒരു വിഡിയോ എടുത്തു രൂപത സമിതിക്ക് അയക്കുവാനുമാണ് നിർദേശിച്ചിരിക്കുന്നത്. ഏറ്റവും നന്നായി പുൽക്കൂട് നിർമ്മിച്ച കുടുംബങ്ങൾക്ക് മേഖലാ തലത്തിലും രൂപതാ തലത്തിലും സമ്മാനങ്ങളും നൽകുന്നുണ്ട്.

ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്ന വസ്‌തുത ഏവരേയും ഓർമപെടുത്തുന്നതിനു വേണ്ടിയാണ് പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നതെന്ന് മിഷൻ ലീഗ് ചിക്കാഗോ രൂപതാ ഭാരവാഹികൾ അറിയിച്ചു.

More Stories from this section

family-dental
witywide