ഒളിംപിക്സില്‍ മത്സരയിനമായി ഇനി ടി20 ക്രിക്കറ്റും; പച്ചക്കൊടി കാണിച്ച് അന്താരാഷ്ട്ര കമ്മിറ്റി

മുബൈ: ഒളിംപിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനു അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ അനുമതി. 2028ല്‍ ലോസ് ആഞ്ജലസില്‍ നടക്കുന്ന ഒളിംപിക്സില്‍ ടി20 ക്രിക്കറ്റും മത്സരയിനമാകും. മുംബൈയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് ഒളിംപിക്‌സില്‍ ക്രിക്ക്റ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.

ക്രിക്കറ്റടക്കം അഞ്ച് മത്സര ഇനങ്ങളാണ് പുതിയതായി ഒളിംപിക്സിലേക്കെത്തുന്നത്. ടി20 ക്രിക്കറ്റ്, ഫല്‍ഗ് ബോള്‍, സ്‌ക്വാഷ്, ലാക്രോസ്, ബെയ്സ്ബോള്‍/സോഫ്റ്റ് ബോള്‍ മത്സരങ്ങളാണ് പുതിയതായി ഒളിംപിക്സില്‍ ഉള്‍പ്പെടിത്തിയിരിക്കുന്നത്. ക്രിക്കറ്റ് അടക്കമുള്ളവ ഉള്‍പ്പെടുത്താന്‍ തത്വത്തില്‍ തീരുമാനം ആയിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച അന്തിമ തീരുമാനം വരാന്‍ അംഗങ്ങളുടെ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്.

More Stories from this section

family-dental
witywide