അപകടത്തിൽ മരിച്ച 3 വിദ്യാർഥികളുടെ മൃതദേഹം കുസാറ്റ് ക്യാംപസിൽ പൊതുദർശനത്തിനു വച്ചു

കൊച്ചി : കുസാറ്റ് അപകടത്തിനിടെ മരിച്ച 3 വിദ്യാർഥികളുടെ മൃതദേഹം കുസാറ്റ് ക്യാംപസിൽ പൊതുദർശനത്തിനു വച്ചു. രാവിലെ തന്നെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. മരിച്ച ആൽബിൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം സ്വന്തം നാടായ പാലക്കാട്ടേക്ക് കൊണ്ടുപോയി. കളമശേരി മെഡിക്കൻ കോളേജിലാണ് പോസ്റ്റ് മോർട്ടം നടപടികൾ നടന്നത്. അപകടത്തിൽ മരിച്ച സുഹൃത്തിക്കളെ കാണാൻ രാവിലെ തന്നെ സഹപാഠികൾ തടിച്ചു കൂടിയിരുന്നു.

എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം കിഴക്കൊമ്പ് കൊച്ചുപാറയിൽ കെ.എം. തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെ.ജി റോയിയുടെ മകൾ ആൻ റിഫ്ത റോയ് (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസി വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറാ തോമസ് (20), ഇലക്ട്രീഷ്യനായ പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പ് ജോസഫിൻ്റെ മകൻ ആൽബിൻ ജോസഫ് (23) എന്നിവരാണ് മരിച്ചത് . ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാല് പേരുടേയും മരണം സംഭവിച്ചിരുന്നു.

Cusat Campus pays homage to its 3 students

More Stories from this section

family-dental
witywide