തീരംതൊട്ട മിഷോങ് ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു, ആന്ധ്രയില്‍ മൂന്നുമരണം, തമിഴ്‌നാട്ടില്‍ 61,600 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയും അതിവേഗ കാറ്റും ആന്ധ്രയിലെ ബപട്ല ടൗണിലും സമീപ ഗ്രാമങ്ങളിലും ജനജീവിതം താറുമാറായി. ചുഴലിക്കാറ്റ് വടക്ക് ഭാഗത്തേക്ക് നീങ്ങുന്നുവെന്നും അടുത്ത കുറച്ച് മണിക്കൂറുകളില്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നും കനത്ത മഴ തുടരുമെന്നും ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എപിഎസ്ഡിഎംഎ) അറിയിച്ചു.

ശക്തമായ ചുഴലിക്കാറ്റ് ഇന്നലെ ഉച്ചകഴിഞ്ഞാണ് ആന്ധ്രയില്‍ കരതൊട്ടത്. 90-100 കി.മീ വേഗതയില്‍ കാറ്റ് വീശുന്നുണ്ട്. അത്സമയം, ആന്ധ്രാ തീരത്ത് മഴക്കെടുതിയില്‍ മൂന്ന് പേര്‍ മരിച്ചു. ഏലൂര്‍ ജില്ലയില്‍ കോഴിവളര്‍ത്തല്‍ യൂണിറ്റിന്റെ ഒരു ഭാഗം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചപ്പോള്‍, കടപ്പയില്‍ എപിഎസ്പി ബറ്റാലിയനിലെ ഒരു കോണ്‍സ്റ്റബിള്‍ സിദ്ധവടം ഫോറസ്റ്റ് റേഞ്ചില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ മരം വീണ് മരിച്ചു.

പേമാരിയിലും മഴക്കെടുതിയിലും ചെന്നൈയിലും മൂന്ന് അയല്‍ജില്ലകളിലും മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നപ്പോള്‍ ഒമ്പത് ജില്ലകളിലായി 61,600 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 29 ടീമുകളെ എന്‍ഡിആര്‍എഫ് വിന്യസിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide