ഡാലസ് സൗഹൃദ വേദി ഗംഭീരമായി ഓണം ആഘോഷിച്ചു

ഡാലസ്: ഡാലസ് സൗഹൃദ വേദി ഓണാഘോഷം കഴിഞ്ഞ മാസം 26ന്   നടത്തി. പ്രസിഡന്‍റ് എബി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡാലസിലെ കലാ സാംസ്‌കാരിക മലയാള ഭാഷാ സ്‌നേഹി ജോസ് ഓച്ചാലിൽ ഓണസന്ദേശം നൽകി. ഡാലസ് സൗഹൃദവേദി സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിച്ചു.
ഓണാഘോഷ പരിപാടികളുടെ മെഗാ സ്പോൺസറും പ്രീമിയർ ഡെന്റൽ ക്ലിനിക് ഉടമയുമായ  ഡോ. എബി ജേക്കബ്, കലാ സാംസ്‌കാരിക നേതാവും,റിയൽഎസ്റ്റേറ്റ്& മൊട്ടഗേജ് ലോൺ ഓഫീസറുമായ ജോസെൻ ജോർജ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി .

പ്രസിഡന്‍റ് എബി തോമസ് , മുഖ്യാതിഥി ജോസ് ഓച്ചാലിൽ, മെഗാ സ്പോൺസർ ഡോ.എബി ജേക്കബ്, ഗ്രന്റ് സ്പോൺസർ ‌ജോസിൻ ജോർജ്, സെക്രട്ടറി അജയകുമാർ പ്രോഗ്രാം എം.സി സുനിത എന്നിവർ നിലവിളക്ക് തെളിയച്ചതോടെ കലാപരിപാടികൾക്ക് തുടക്കമായി. ഗായകൻ   അലക്സാണ്ടർ പാപ്പച്ചൻ ഓണപ്പാട്ട് പാടി സദസിന്റെ പ്രശംസ പിടിച്ചു പിടിച്ചു പറ്റി. തിരുവാതിര കളി സ്റ്റേജിൽഅവതരിപ്പിച്ചത് രാഖിയും സംഘവുമായിരുന്നു. 

തുടർന്ന് സജി കോട്ടയാടിയിൽ  മലയാളസിനിമ താരങ്ങളെ അനുകരിച്ചു  മിമിക്രി അവതരിപ്പിച്ചു. മികച്ചപ്രകടനം  സദസിന്റെ കൈയടി വാങ്ങി കൂട്ടി. ടോം കറുകച്ചാലിന്റെ ഹാസ്യാനുകരണ പ്രകടനവും ഗംഭീരമായിരുന്നു.

പരിപാടികളിൽ അതി ശ്രദ്ധേയം ആയിരുന്നു  ജെയ്സി ജോർജ് & ടീം അവതരിപ്പിച്ച വില്ലടിച്ചാം പാട്ട്. മാത്യു മത്തായി, ജോർജ് വറുഗീസ് , വിനു പിള്ള, ദീപതോമസ്, ലിൻസി വിനു, ജെൻസി തോമസ് ജാൻസി കണ്ണങ്കര തുടങ്ങിയഎട്ടു അംഗങ്ങളുള്ള ഈ ടീം നടത്തിയ അഭ്യാസം കാണികളുടെ നീണ്ടകൈയടി ഏറ്റുവാങ്ങിയതോടൊപ്പം ഡാലസ് സൗഹൃദ വേദിസെക്രട്ടറി അജയകുമാർ  പ്രത്യേക അനുമോദനം അറിയിക്കുകയും ചെയ്തു.

സാബു കിച്ചൺ സ്പോൺസർ ചെയ്തഓണക്കോടികൾ നറുക്കെടുപ്പിലൂടെ ചീഫ് ഗസ്റ്റ് ജോസ് ഓച്ചാലിൽ പ്രസിഡന്‍റ് എബി തോമസ് എന്നിവർ സമ്മാന ദാനം നിർവഹിച്ചു. തുടർന്ന് ട്രഷറർ  ബാബു വർഗീസ്കൃതജ്ഞത അറിയിച്ചു.

ഓണ സദ്യപ്രത്യേക രീതിയിൽ വിഭവം ചെയ്തു തന്നതു കാരോൾട്ടൻ ജോസ്സിലുള്ള സാബു കിച്ചൺ ആയിരുന്നു.

കലാ സംകാരിക നേതാക്കളായ ഗോപാല പിള്ള , ഷിജുഎബ്രഹാം,  ജോൺസൺ തലച്ചെല്ലൂർ, എലിസബെത്ത് ജോസഫ്,  രാജു വറുഗീസ് ആൻസി തലച്ചെല്ലൂർ, സാം മേലെത്തു തുടങ്ങിയവർ പ്രോഗ്രമിന്റെ ആദ്യാവസാനം വരെ സംബന്ധിച്ചു.