ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; മകള്‍ ട്രെയിന്‍ തട്ടി മരിച്ചത് അമ്മയുടെ കണ്‍മുന്നില്‍

കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി മകള്‍ മരിച്ചത് അമ്മയുടെ കണ്‍മുന്നില്‍വെച്ച്. പാലാ സ്വദേശിനിയാണ് മരിച്ചത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാളം കടക്കുന്നതിനു മുന്‍പെത്തിയ ട്രെയിന്‍ മകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നാലെയുണ്ടായിരുന്ന അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് മകളുടെ ദാരുണാന്ത്യം സംഭവിച്ചത്.

മരിച്ചയാളുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ പ്രായമായ അമ്മയ്ക്കൊപ്പം മടങ്ങുന്നതിനിടെ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലം ഉപയോഗിക്കാതെ പാളം ക്രോസ് ചെയ്തതാണ് അപകടത്തിന് കാരണമായത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഗാന്ധിനഗര്‍ പൊലീസ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

More Stories from this section

family-dental
witywide