ആൾക്കൂട്ടാക്രമണത്തിന് വധശിക്ഷ, രാജ്യദ്രോഹ നിയമം പൂർണമായും ഒഴിവാക്കും; ബില്ലുകൾ ലോക്സഭ പാസാക്കി

ന്യൂഡൽഹി: ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾ ലോക്സഭ പാസാക്കി. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യബിൽ എന്നിവയാണ് പാസാക്കിയത്. പ്രതിപക്ഷ ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങളും സസ്​പെൻഷനിലായിരിക്കുമ്പോഴാണ് ബില്ലുകൾ പാസാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പ്രതിപക്ഷ ബെഞ്ചിലെ 143 അംഗങ്ങളെ സസ്​പെൻഡ് ചെയ്തിരുന്നു.

പുതിയ ക്രിമിനൽ നിയമങ്ങളിൽ ആൾക്കൂട്ടാക്രമണത്തിന് വധശിക്ഷയാണ് ശുപാർശ ചെയ്തിരിക്കുന്നത്. രാജ്യദ്രോഹനിയമം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനികളെ ദീർഘകാലം ജയിലിലിട്ടത് ഈ നിയമം ഉപയോഗിച്ചാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അ​മിത് ഷാ പറഞ്ഞു.

രാജ്യദ്രോഹനിയമം ബ്രിട്ടീഷുകാരാണ് ഉണ്ടാക്കിയത്. ഇതുപ്രകാരം ബാലഗംഗാധര തിലകൻ, മഹാത്മ ഗാന്ധി, സർദാർ പട്ടേൽ തുടങ്ങി നിരവധി നേതാക്കൾക്ക് വർഷങ്ങളോളം ജയിൽ കഴിയേണ്ടി വന്നു. ഇതാദ്യമായി രാജ്യദ്രോഹനിയമം മുഴുവനായും ഒഴിവാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും ഷാ പറഞ്ഞു. ഇന്ത്യയിലെ ക്രിമിനൽ നീതി സംവിധാനത്തിന്റെ പൊളിച്ചെഴുത്താണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നീതിക്കാണ് പുതിയ ബില്ലിൽ കൂടുതൽ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide