
ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഏക ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് 347 റൺസിന്റെ കൂറ്റൻ വിജയം. വനിതാ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. രണ്ട് ഇന്നിങ്സിലായി ദീപ്തി ശർമ്മ മത്സരത്തിൽ 9 വിക്കറ്റ് സ്വന്തമാക്കി.
1998-ൽ കൊളംബോയിൽ പാക്കിസ്ഥാനെതിരായ ശ്രീലങ്കയുടെ 309 റൺസിന്റെ വിജയമായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും മികച്ച വിജയം. 478 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ 27.3 ഓവറിൽ 131 റൺസിന് ഓൾ ഔട്ടാക്കി. ഇന്ത്യ രണ്ടാമിന്നിങ്സിൽ ആറിന് 186 എന്ന നിലയിൽ ഡിക്ലയർ ചെയ്തു.
ആദ്യ ഇന്നിങ്‌സിലെ ഇന്ത്യയുടെ ലീഡും കൂടി ചേര്‍ത്ത് ഇംഗ്ലണ്ടിന് 479 റണ്‍സെടുക്കേണ്ടതായി വന്നു. എന്നാല്‍ 131 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ പത്തുപേരെയും ഇന്ത്യുയുടെ പുലിക്കുട്ടികൾ കൂടാരം കയറ്റി. 32 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ദീപ്തി ശര്‍മയും 23 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പൂജ വസ്ത്രകാറുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ദീപ്തി ആദ്യ ഇന്നിങ്‌സില്‍ ഏഴുറണ്‍സ് വിട്ടുനല്‍കി അഞ്ച് വിക്കറ്റുകളെടുത്തിരുന്നു.