ജോലിക്കിടെ വിമാനത്തിൽ നിന്നും തെന്നിവീണു; എയർ ഇന്ത്യ ജീവനക്കാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ വഴുതി വീണ് എയർ ഇന്ത്യ എഞ്ചിനീയർ മരിച്ചു. 56കാരനായ എഞ്ചിനീയറാണ് ജോലിക്കിടെ ​ഗോവണിപ്പടിയിൽ നിന്ന് വീണ് മരിച്ചത്. ഇന്ദിരാ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.

നവംബർ 6,7 തീയതികളിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന റാം പ്രകാശ് സിങ് എന്ന സീനിയർ സൂപ്രണ്ട് സർവീസ് എഞ്ചിനീയറാണ് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വിമാനത്തിന്റെ റാഡോമിൽ നിന്ന് വഴുതി വീണത്. നിലത്തേക്ക് വീണ് ഇദ്ദേഹത്തിന്റെ തലയ്ക്ക് ​ഗുരുതര പരിക്കേറ്റു.

ഉടൻ തന്നെ എയർ ഇന്ത്യ സ്റ്റാഫ് ഇദ്ദേഹത്തെ മെഡന്‍റ ഹോസ്പിറ്റലിലും അവിടെ നിന്ന് മണിപ്പാൽ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ക്രൈം ടീമും ഫോറൻസിക് സംഘവും പരിശോധന നടത്തി. അന്വേഷണം പുരോ​ഗമിക്കുകയാണ്.

More Stories from this section

family-dental
witywide