
ദില്ലി പൊലീസ് ഉദ്യോഗസ്ഥനെ എസ്യുവി ഇടിച്ചു തെറിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ 24ന് അര്‍ദ്ധരാത്രി നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഡല്‍ഹി കൊണാട്ട് പ്ലേസ് ഏരിയയിലാണ് അപകടം നടന്നത്. ട്രാഫിക്ക് ബാരിക്കേഡിന് മുന്നിലായി പോലീസ് ഉദ്യോഗസ്ഥന്‍ നില്‍ക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തൊട്ടടുത്ത നിമിഷം ഒരു എസ് യുവി അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുന്നതും പോലീസ് ഓഫീസര്‍ വായുവിലേക്ക് ഉയര്‍ന്നു പൊങ്ങുന്നതുമാണ് കാണുന്നത്.
എസ് യുവി അമിത വേഗതയിലല്ലായിരുന്നുവെന്നത് അപകടം സംബന്ധിച്ച് സംശയങ്ങളുയരാന്‍ കാരണമായിട്ടുണ്ട്. മനപൂര്‍വം അപകടമുണ്ടാക്കിയതാണെന്നും കരുതപ്പെടുന്നു. ഗുരുതരമായി പരുക്കേറ്റ പോലീസ് ഓഫീസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇയാള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് മറ്റു വാഹനങ്ങളൊന്നും പ്രദേശത്തില്ലായിരുന്നു.