പലസ്തീൻ അനുകൂല നിലപാട്: മെഹ്ദി ഹസൻ ഷോ എംഎസ്എന്‍ബിസി അവസാനിപ്പിച്ചു

വഷിംഗ്ടണ്‍: അവതരണ മികവുകൊണ്ട് ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച മെഹ്ദി ഹസന്‍ ഷോ നിര്‍ത്തുന്നതില്‍ നിരാശയോടെ ഷോയുടെ ആരാധകര്‍. അതേസമയം, അവതാരകന്‍ മെഹ്ദി ഹസന്റെ വാരാന്ത്യ പ്രൈം-ടൈം ടോക്ക് ഷോ പിന്‍വലിച്ച എംഎസ്എന്‍ബിസിക്ക് ഒരേ സമയം അഭിനന്ദനവും വിമർശനവും നേരിടേണ്ടി വരുന്നുണ്ട്.അദ്ദേഹത്തിന്റെ പലസ്തീന്‍ അനുകൂല നിലപാടുകളാണ് കോലാഹലങ്ങൾക്ക് കാരണം. ഇതോടെ ഷോ റേറ്റിംഗില്‍ കുത്തനെ ഇടിവുണ്ടായെന്ന് പരിപാടിയുമായി ബന്ധപ്പെട്ട ഉറവിടങ്ങള്‍ പറയുന്നു.

അതേസമയം, അറബ് – അമേരിക്കനായ അയ്മന്‍ മൊഹില്‍ഡിന്‍ അവതരിപ്പിക്കുന്ന വാര്‍ത്താ പരിപാടിക്ക് എംഎസ്എന്‍ബിസി ഒരു മണിക്കൂര്‍ അധികമായി നല്‍കുകയും ചെയ്യുന്നുണ്ട്.

മാറ്റങ്ങൾ യാദൃശ്ചികമാണെന്നും പലസ്തീന്‍ അനുകൂല വികാരം മൂലമല്ലെന്നും എന്‍ബിസി പറയുമ്പോഴും ഹസന്റെ ഷോ നഷ്ടപ്പെടുന്നത് ആരാധകരില്‍ വേദനയുണ്ടാക്കുന്നു. അതേസമയം, എംഎസ്എന്‍ബിസി പീക്കോക്ക് ഷോകള്‍ അവസാനിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഹസന്‍ തന്നെ ഒരു രാഷ്ട്രീയ വിശകലന വിദഗ്ധനായി നെറ്റ്വര്‍ക്കില്‍ തുടരുകയും പരിപാടിയില്‍ നിറയുകയും ചെയ്യുമെന്നും വിശദമാക്കിയിട്ടുണ്ട്.

2021 മാര്‍ച്ചിലാണ് എംഎസ്എന്‍ബിസിയില്‍ എല്ലാ ഞായറാഴ്ചയും വൈകുന്നേരം മെഹ്ദി ഹസന്‍ ഷോ ആരംഭിച്ചത്. ഞായറാഴ്ചകളില്‍ യുഎസ് സമയം രാത്രി 8 മണിക്ക് തത്സമയം സംപ്രേക്ഷണം ചെയ്ത ഷോ ദേശീയ രാഷ്ട്രീയം, സമകാലിക കാര്യങ്ങള്‍, ആഗോള വാര്‍ത്തകള്‍ എന്നിവ ചര്‍ച്ച ചെയ്തിരുന്നു

മെഹ്ദി ഹസന്‍ ഷോയിലെ ശ്രദ്ധേയരായ അതിഥികളില്‍ മാര്‍ക്ക് റുഫലോ , ജോണ്‍ സ്റ്റുവര്‍ട്ട് , ജോണ്‍ ബോള്‍ട്ടണ്‍ , കീത്ത് എലിസണ്‍ , റോ ഖന്ന , ജോണ്‍ ലെജന്‍ഡ് , അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ് എന്നിവരും ഉള്‍പ്പെടുന്നു.

Dismay as Mehdi Hasan’s MSNBC and Peacock news show cancelled

More Stories from this section

family-dental
witywide