ഡോണൾഡ് ട്രംപിൻ്റെ മൂത്ത സഹോദരി മരിയാനെ ട്രംപ് ബാരി അപ്പാർട്മെൻ്റിൽ മരിച്ച നിലയിൽ

വാഷിങ്ടൺ: മുൻ യുഎസ് പ്രസിഡൻ്റും റിപ്പബ്ളിക്കൻ നേതാവുമായ ഡോണൾഡ് ട്രം പിന്റെ മൂത്ത സഹോദരി മരിയാനെ ട്രംപ് ബാരി (86)യെ മരിച്ച നിലയിൽ അപ്പാർട്മെൻ്റിൽ കണ്ടെത്തി.

മാൻഹട്ടനിലെ ഫിഫ്റ്റ് അവന്യു അപ്പർഈസ്റ്റ് സൈഡിലുള്ള അപ്പാർട്മെൻ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം പരിശോധിച്ചു വരുന്നു. റൊണാൾഡ് റീഗൻ പ്രസിഡൻ്റായ കാലത്ത് 1983ൽ ന്യൂ ജഴ്സിയിലെ ജില്ലാ കോടതിയിൽ ജഡിജിയായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 2019 ൽ ഫെഡറൽ അപ്പീൽ കോടതി ജഡ്ജിയായാണ് വിരമിച്ചത്.

തൻ്റെ സഹോദരൻ ട്രംപിന്റെ വിമർശക കൂടിയായിരുന്നു മരിയാനെ. ട്രംപിൻ്റെ കുടിയേറ്റ നയത്തെ അവർ ശക്തമായി എതിർത്തിരുന്നു. തൻ്റെ സഹോദരൻ നുണയനാണെന്നു പറയുന്ന രഹസ്യ ടേപ്പ് 2020 പുറത്തു വന്നത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.

Donald Trump’s older sister Maryanne Trump Barry dies at 86

More Stories from this section

family-dental
witywide