‘തോറ്റതിന്റെ നിരാശ പാർലമെന്റിൽ തീർക്കരുത്’; കോൺഗ്രസിനെ പരിഹസിച്ച് മോദി

ന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭ തിരഞ്ഞെടുപ്പുകളിൽ തോറ്റതിന്റെ നിരാശ പാർലമെന്റിൽ തീർക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി.

“എല്ലാ എംപിമാരും തയ്യാറെടുപ്പോടെ പാർലമെന്റിൽ വരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ, പ്രതിപക്ഷത്തിന് ഇതൊരു സുവർണാവസരമാണെന്ന് ഞാൻ പറയും. ഒമ്പത് വർഷമായി അവർ വഹിക്കുന്ന നിഷേധാത്മകത ഉപേക്ഷിച്ച് പോസിറ്റീവായി മുന്നോട്ട് പോകണം. ദയവു ചെയ്ത് തിരഞ്ഞെടുപ്പു തോൽവിയുടെ നിരാശ പാർലമെന്റിൽ കാണിക്കരുത്,” അദ്ദേഹം പറഞ്ഞു.

പേരിനു വേണ്ടി പ്രതിഷേധിക്കരുതെന്നും മോദി പ്രതിപക്ഷത്തോട് പറഞ്ഞു.”ഇത് നിങ്ങളുടെ കൂടി നേട്ടത്തിന് വേണ്ടിയാണ്. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് വലിയ പങ്കുണ്ട്. ദയവായി ഇത് മനസിലാക്കുക. രാജ്യം വികസനത്തിന്റെ പാതയിൽ നിന്നു പോകാൻ ആഗ്രഹിക്കുന്നില്ല,” പ്രധാനമന്ത്രി പറഞ്ഞു.

ശീതകാലം സാവധാനത്തിലായിട്ടും രാഷ്ട്രീയ താപനില കുതിച്ചുയരുകയാണെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

“സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായവർക്ക്, രാജ്യത്തിന് ശോഭനമായ ഭാവിക്കായി സമർപ്പിക്കപ്പെട്ട ആളുകൾക്ക് തിരഞ്ഞെടുപ്പ് ഫലങ്ങൾ ആവേശം നൽകുന്നതാണ്,” അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide