ഡോ. കലാ ഷാഹിയുടെ മാതാവ് ശുഭ അശോക് രാജ് അന്തരിച്ചു

ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും നിലവിലെ ജനറല്‍ സെക്രട്ടറിയുമായ ഡോ. കലാ ഷാഹിയുടെ മാതാവ് ശുഭ അശോക് രാജ് അന്തരിച്ചു. 82 വയസ്സായിരുന്നു. റിട്ടയേഡ് വില്ലേജ് ഓഫീസറായിരുന്നു. പരേതനായ കവിയും സംവിധായകനും നര്‍ത്തകനുമായിരുന്ന അശോക് രാജിന്റെ ഭാര്യയാണ്. അന്ത്യോപചാര ചടങ്ങുകള്‍ ഇടപ്പള്ളിയിലെ വസതിയില്‍ വച്ച് ഡിസംബര്‍ 31 ഞായറാവ്ച രാവിലെ 11 മണിക്ക് നടക്കും.

മക്കള്‍: കലാ ഷാഹി, മീരാ ഷാനി, മരുമക്കള്‍: ഷാഹി പ്രഭാകരന്‍, ഷാനി പ്രഭാകരന്‍. കൊച്ചുമക്കള്‍: അഞ്ജലി ഷാഹി, അര്‍ജുന്‍ ഷാഹി, ആതിര ഷാഹി, ഭരത് ഷാനി, ഭദ്ര ഷാനി, ഗൗതം രാജ്.