
ന്യൂയോര്‍ക്ക്: ന്യുയോര്‍ക്ക് കൗണ്‍സില്‍ ഓഫ് നോണ്‍ പ്രോഫിറ്റ്‌സ്, Inc (NYCON)ന്റെ 2024 ജനുവരി മുതലുള്ള ബോര്‍ഡ് ഡയറക്ടറായി ഡോ. സാം സാമൂവല്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഎസ്, ഇന്ത്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ രണ്ട് ദശാബ്ദത്തിലേറെയായി എഴുത്തുകാരന്‍, പ്രഭാഷകന്‍, മെന്റര്‍, സോഷ്യല്‍ ഇംപാക്റ്റ് ലീഡര്‍, മികച്ച സാമൂഹിക സംരംഭകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സാം, ‘മഹാത്മാഗാന്ധി സമ്മാന്‍ അവാര്‍ഡ്’ ഉള്‍പ്പെടെ പത്തിലധികം ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാണ്.
ഒമാനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ നോളഡ്ജ് ഒമാന്റെ മുന്‍ വൈസ് ചെയര്‍മാന്‍, ഇന്ത്യന്‍ സ്‌കൂള്‍സ് ഇന്‍ ഒമാന്റെ മുന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും ഇദ്ദേഹത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുഎസിലെ സന്നദ്ധ സംഘടനയായ അബോട്ട് ഹൗസിന്റെ ഡയറക്ടറും അന്നവും അക്ഷരവും ആദരവോടെ പങ്കുവയ്ക്കുന്ന ‘അഞ്ചപ്പം ചാരിറ്റബിള്‍ ട്രസ്റ്റ് ‘, ഒരു കംപാഷന്‍ ഹബ്ബായി വളര്‍ന്നുവരുന്ന ‘താവു കമ്മ്യൂണിറ്റി ട്രസ്റ്റ്’ എന്നിവയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുന്നു.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച, ‘കനമേതുമില്ലാതെ, ‘ഗാന്ധി’ എന്നീ രചനകള്‍ക്കു പുറമെ നിരവധി അന്തര്‍ദേശീയ ഗവേഷണ പ്രബന്ധങ്ങളുടെ ഉടമയുമാണ് ഡോ. സാം സാമുവല്‍. ധാരാളം സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു വരുന്ന ഡോ. സാമിന്റെ അനുഭവസമ്പത്തും പ്രതിബദ്ധതയും NYCON പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാകും.