
കൊച്ചി: മുന്നറിയിപ്പില്ലാതെ പോലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പിടിയില്‍. ഇന്ന് രാവിലെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റിലായത്. ഒരാള്‍ സ്വകാര്യ ബസ് ഡ്രൈവറാണ്. ബസുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇവര്‍ മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു.
വൈക്കത്ത് നിന്ന് തൃപ്പൂണിത്തുറയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളിലാണ് പരിശോധന നടത്തിയത്. മൂന്ന് ഡ്രൈവര്‍മാരും മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്. മൂന്ന് ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഡ്രൈവര്‍മാരോയും ബസുകളും പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം, പുതിയ ഡ്രൈവര്‍മാര്‍ എത്തിയ ശേഷം കസ്റ്റഡിയിലെടുത്ത ബസുകള്‍ വിട്ടുനല്‍കി.











