
ന്യൂഡല്‍ഹി: പത്താന്‍, ജവാന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ മുതല്‍ ടൈഗര്‍ 3യിലെ അതിഥി വേഷങ്ങള്‍ വരെ വന്‍ തിരിച്ചുവരവിന് ഷാരൂഖ് ഖാന്‍ ആരാധകര്‍ സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. ശരിക്കും ‘കിംഗ്’ ഖാന്‍ എന്ന തന്റെ ടൈറ്റിലിനോട് നീതി പുലര്‍ത്തിയാണ് ഡന്‍കിയിലേക്ക് താരം ചുവടുവയ്ക്കുന്നത്.
സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുമായുള്ള തന്റെ ആദ്യ കൂട്ടുകെട്ടില്‍ പിറക്കുന്ന ഡന്‍കി ഡിസംബര്‍ 21 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തും. ഡങ്കിയുടെ റണ്‍ടൈം 2 മണിക്കൂറും 41 മിനിറ്റും ഉണ്ടെന്ന് പുതിയ അപ്‌ഡേറ്റുപോലും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
അതേസമയം, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ‘യു/എ’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ട്രേഡ് വിദഗ്ധന്‍ ഗിരീഷ് ജോഹര്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നു. സിനിമ അനിയന്ത്രിതമാണെന്ന് ‘യു/എ’ സര്‍ട്ടിഫിക്കറ്റ് സൂചിപ്പിക്കുന്നു, എന്നാല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ അനുമതിയോടെ കാണണമെന്ന നിര്‍ദേശവും മുന്നോട്ട് വയ്ക്കുന്നു, ചിത്രത്തിലെ പാട്ടുകള്‍ ഇതിനോടകം വലിയ ഹിറ്റാകുകയും ചര്‍ച്ചചെയ്യപ്പെടുകയും നിരവധി ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്.