പീഡനത്തിനിടെ അവളുടെ മാറിടങ്ങള്‍ മുറിച്ച് അയാള്‍ തെരുവിലേക്കെറിഞ്ഞു, ഇസ്രയേലില്‍ ഹമാസ് ചെയ്തത് ക്രൂരതയുടെ അങ്ങേയറ്റം

ന്യൂഡല്‍ഹി: ഒക്ടോബര്‍ ഏഴിന് ലോകെ ഉണര്‍ന്നത് ഇസ്രയേലില്‍ ഗാസ നടത്തുന്ന ആക്രമണങ്ങള്‍ കണ്ടുകൊണ്ടാണ്. നിരവധി കെട്ടിടങ്ങള്‍ തകരുന്നതും ചോരചീന്തിയ തെരുവോരങ്ങളും ആയിരക്കണക്കിന് മൃതദേഹങ്ങളും ബാക്കിയാക്കിയ യുദ്ധത്തില്‍ മറുപടി പറഞ്ഞ ഇസ്രായേലാകട്ടെ ഹമാസിനെ തുടച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്. മണിപ്പൂര്‍ കത്തിയെരിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞ് പുറത്തുവന്ന ക്രൂരപീഡന ദൃശ്യങ്ങള്‍ പോലെ ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന് ശേഷം പുറത്തുവരുന്നതും ക്രൂരമായ പീഡന കഥകള്‍. കഥകള്‍ എന്നുപറയാനാവില്ല, ചോരയുടെ മണമുള്ള മരണത്തിന്റെ ഗന്ധമുള്ള യഥാര്‍ത്ഥ അനുഭവങ്ങളാണ്.

ഹമാസ് ഇസ്രയേലില്‍ മിസൈല്‍ വര്‍ഷിച്ച് സാഹചര്യം തങ്ങള്‍ക്കനുകൂലമാക്കി തെരുവോരങ്ങളില്‍ മരിച്ചതും പാതിമരിച്ചതും മരിച്ചുകൊണ്ടിരിക്കുന്നതുമായ സ്ത്രീകളെയും കുട്ടികളയും വയോധികമാരെയും അടക്കം പീഡിപ്പിച്ചു എന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ട് ബിബിസി. ഹമാസ് കളമൊഴിഞ്ഞപ്പോള്‍ പരിക്കേറ്റവരെയും മൃതദേഹങ്ങള്‍ കണ്ടെത്താനുമായി എത്തിയവര്‍ക്ക് ആ ദയനീയ കാഴ്ചയില്‍ വല്ലാത്ത വേദനയുണ്ടായി. ക്രൂരമായ പീഡനങ്ങളാണ് നടന്നതെന്ന് ദൃക്‌സാക്ഷികളും പറയുന്നു.

പീഡനം മാത്രമല്ല, അംഗഭംഗവും വരുത്തിയാണ് ഹമാസ് ഭീകരര്‍ ഓരോ ശരീരവും വേദനിപ്പിച്ച് കടന്നുപോയത്. രക്തം വാര്‍ന്ന് കിടന്ന ഒരു സ്ത്രീയെ ഭീകരര്‍ ഒന്നിനുപിറകെ ഒന്നായി പീഡിപ്പിച്ചു. എന്നിട്ടും മതിയാകാതെ പീഡനത്തിനിടെ ഒരാള്‍ അവളുടെ മാറിടങ്ങള്‍ മുറിച്ച് തെരുവിലേക്ക് എറിഞ്ഞു. പിന്നീട് അത് തട്ടിക്കളിച്ചു അവര്‍. ഒടുവില്‍ അവളുടെ തലയിലേക്ക് വെടി ഉതിര്‍ക്കുമ്പോഴും അവന്‍ അവളെ പീഡിപ്പിക്കുകയായിരുന്നു…കണ്ണീരോടെയും വേദനയോടെയുമാണ് ഈ സംഭവം കണ്ടവര്‍ പറഞ്ഞുനിര്‍ത്തുന്നത്.

താന്‍ കേട്ട നിലവിളികള്‍ മറ്റ് തരത്തിലുള്ള അക്രമങ്ങളേക്കാള്‍ ലൈംഗികാതിക്രമത്തില്‍ നിന്നാണ് ഏറ്റവും അധികം ഉയര്‍ന്നതെന്നും ദൃക്‌സാക്ഷിയായ മറ്റൊരാള്‍ പറയുന്നു. അവരെ സഹായിക്കാനായി വളരെ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ തനിക്കതിന് കഴിഞ്ഞില്ലെന്നും അവര്‍ പറയുന്നു.

ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായ ഏതാനും പേര്‍ ആക്രമണത്തെ അതിജീവിച്ചതായും അവരെല്ലാം ഇപ്പോള്‍ മാനസിക ചികിത്സയിലാണെന്നും ഇസ്രായേല്‍ വനിതാ ശാക്തീകരണ മന്ത്രി മേ ഗോലന്‍ ബിബിസിയോട് പറഞ്ഞു.

ഹമാസ് ചിത്രീകരിച്ച വീഡിയോകളില്‍ ഒരു സ്ത്രീയുടെ കൈകള്‍ ബന്ധിച്ച് ബന്ദികളാക്കിയതിന്റെയും കൈകളില്‍ മുറിവുകളോടെയും അവളുടെ വസ്ത്രങ്ങളില്‍ രക്തക്കറയും കാണാമായിരുന്നു. കൂടാതെ ഹമാസ് ബന്ദികളാക്കി കൊണ്ടുപോയ നിരവധി സ്ത്രീകള്‍ നഗ്‌നരോ അര്‍ദ്ധ നഗ്നരോ ആണെന്നും ചിലര്‍ വ്യക്തമാക്കുന്നു.

സ്ത്രീകളുടെ ശരീരം അരയില്‍ നിന്ന് താഴേയ്ക്ക് നഗ്‌നരായിരിക്കുന്നതോ അല്ലെങ്കില്‍ അവരുടെ അടിവസ്ത്രങ്ങള്‍ ഒരു വശത്തേക്ക് വലിച്ചുകീറിയതോ, കാലുകള്‍ ഒടിഞ്ഞോ, അവരുടെ സ്വകാര്യഭാഗങ്ങള്‍ക്ക് വലിയ രീതിയിലുള്ള മുറിവുകളോ ഒക്കെയാണ് ആക്രമണത്തിന് ശേഷമുള്ള കാഴ്ചകളില്‍ നിന്നുള്ള ഒന്നിലധികം ഫോട്ടോഗ്രാഫുകള്‍ വ്യക്തമാക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പില്‍ നിന്ന്, സ്ത്രീകളുടെ ശരീരം ആയുധമാക്കുന്നത് എങ്ങനെയെന്ന് ഹമാസ് പഠിച്ചതുപോലെ തോന്നുന്നുവെന്ന് ഹീബ്രു സര്‍വകലാശാലയിലെ ഡേവിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ നിയമവിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളോട് എന്തുചെയ്യണമെന്ന് അവര്‍ക്കറിയാവുന്ന വിശദാംശങ്ങള്‍ മനസിലാക്കുന്നത് തന്നെ പേടിപ്പിക്കുന്നു എന്നും അവരുടെ അവയവങ്ങള്‍ മുറിക്കുക, ജനനേന്ദ്രിയം വികൃതമാക്കുക, ബലാത്സംഗം ചെയ്യുക ഇതാെക്കെ ഭയാനകമാണെന്നും അദ്ദേഹം പറയുന്നു.

ഗര്‍ഭിണികളെപ്പോലും വെറുതെവിടാത്ത ക്രൂരതയാണ് അവര്‍ കാണിച്ചത്. ഒരു ഗര്‍ഭിണിയുടെ വയറിനേറ്റ കുത്തില്‍ ഭ്രൂണം പുറത്തുവന്നതടക്കമുള്ള അനുഭവങ്ങളും ഇസ്രയേലിന് ഹമാസ് നല്‍കിയിട്ടുണ്ട്. സ്വകാര്യഭാഗത്ത് കത്തികൊണ്ട് കുത്തുകയും ആന്തരിക അവയവങ്ങള്‍ അടക്കം പുറത്തേക്ക് വലിച്ചെടുത്ത നിലയിലും കട്ടിലില്‍ കെട്ടിയിട്ട നിലയിലുമൊക്കെയായിരുന്നു സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

More Stories from this section

family-dental
witywide