‘എന്റെ ശരീരം എന്റെ അവകാശമാണ്, അത്രിക്രമിക്കുന്നത് കുറ്റമാണ്’; സുരേഷ് ഗോപിക്കെതിരെ പ്രതിഷേധ റാലിയുമായി ഡിവൈഎഫ്‌ഐ

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്‌ഐ. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്‌ഐ ഇന്ന് വൈകിട്ട് നടക്കാവില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും. ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് പ്രതിഷേധം സംഘടിപ്പിക്കുക.

എന്റെ ശരീരം എന്റെ അവകാശമാണ് അത്രിക്രമിക്കുന്നത് കുറ്റമാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്ഐയുടെ റാലി. സുരേഷ് ഗോപി കേരളത്തിന് അപമാനമാണെന്നും ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ പോലീസ് ഇന്ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്തിരുന്നു. നടക്കാവ് എസ് ഐയുടെ നേതൃത്വത്തില്‍ ഇന്ന് രണ്ട് മണിക്കൂര്‍ നേരമാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.

സുരേഷ് ഗോപി എത്തിയതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ മുദ്രാവാക്യം വിളികളോടെ തടിച്ചു കൂടി. പ്രവര്‍ത്തകരുടെ സ്‌നേഹത്തിന് നന്ദിയെന്ന്, ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി മാധ്യമങ്ങളോടും ജനങ്ങളോടും പ്രതികരിച്ചു. ഇന്ന് രാവിലെ 11.50 ഓടെയാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

More Stories from this section

family-dental
witywide