ചൈനയിൽ ഭൂകമ്പം: നൂറിലേറെ പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ചൈനയിലെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഗാൻസു മേഖലയിൽ കഴിഞ്ഞ രാത്രിയുണ്ടായ ഭൂകമ്പത്തിൽ 100 ലേറെ പേർ കൊല്ലപ്പെട്ടതായി ചൈനീസ് വാർത്താ ഏജൻസി. ഭൂകമ്പമാപിനിയിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂമി കുലുക്കമായിരുന്നു ഉണ്ടായത്. ആളുകൾ ഭയന്ന് വീടുകളിൽ നിന്ന് ഓടി പുറത്തിറങ്ങി. ഒരുപാട് പേർ തകർന്ന കെട്ടിടങ്ങളുടെ അടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മേഖലയിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ മാർഗങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ് അറിയിച്ചു .

More Stories from this section

family-dental
witywide