
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണനെ ഇഡി 7 മണിക്കൂര്‍ ചോദ്യം ചെയ്തു. തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമാണ് കണ്ണൻ. സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായിരുന്ന എസി മൊയ്തീന്‍ എംഎല്‍എയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട കരുവന്നൂരിനു പിന്നാലെ തൃശൂർ സഹകരണ ബാങ്കിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. അന്ന് എം കെ കണ്ണനെ വിളിച്ച് വരുത്തിയാണ് റെയ്ഡ് നടത്തിയത് . കരുവണ്ണൂരില്‍ രാഷ്ട്രീയക്കാരുടെ ബെനാമിയായ സതീശനെ കുറിച്ച് അറിയാനാണ് കണ്ണനെ വിളിപ്പിച്ചത് എന്നു കരുതുന്നു. സതീശന്റെ സുഹൃത്തും കരുവന്നൂര്‍ ബാങ്കില്‍നിന്ന് 27 കോടി കടത്തിയെന്ന് ആരോപിതനുമായ പിപി കിരണുമായി കണ്ണന് നല്ല ബന്ധമുണ്ട്.
അതേസമയം ഇഡി തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇഡിയെ ഉപയോഗിച്ച് കേന്ദ്രം കേരളാ സർക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പുറത്തിറങ്ങിയ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
റെയ്ഡ് ഉൾപ്പെടെ നടത്തിയിട്ടും മന്ത്രി എസി മൊയ്തീനെതിരെ തെളിവ് കണ്ടെത്തനാകാതെ ഇഡി, സിപിഎം കൗൺസിലർ അരവിന്ദാക്ഷൻ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി, എ.സി മൊയ്തീൻ ചാക്കിൽ പണവുമായി പോകുന്നത് കണ്ടു എന്ന് പറയാൻ നിർബന്ധിച്ചു എന്നീ ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി ദിവസങ്ങൾക്കുള്ളിലാണ് എം.കെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്.
ED questions CPM State committee member MK Kannan on Karuvannur scam