അനധികൃത സ്വത്ത് സമ്പാദനം: ഡിഎംകെ എംപി എ രാജയുടെ 15 ബിനാമി സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ചെന്നൈ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന കേസില്‍ ഡിഎംകെ എംപി എ രാജയ്‌ക്കെതിരെ നടപടി. മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ എ രാജയുടെ പതിനഞ്ച് ബിനാമി സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. അനധികൃതമായി സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എ രാജയെ ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചായിട്ടാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി. കോവൈ ഷെല്‍ട്ടേഴ്സ് പ്രൊമോട്ടേര്‍സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള പതിനഞ്ച് സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതെല്ലാം എ രാജയുടെതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

More Stories from this section

family-dental
witywide