
പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് 32 കാരനായ ബെല്‍ജിയം ഇതിഹാസ താരം ഈഡന്‍ ഹസാര്‍ഡ്. കരിയറിലെ പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യാന്തര, ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതായി തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെ താരം അറിയിച്ചു. ‘നിങ്ങളുടെ ഉള്ളില്‍ നിന്നുള്ള ശബ്ദത്തെ കേള്‍ക്കുകയും ശരിയായ സമയത്ത് എല്ലാം അവസാനിപ്പിക്കുകയും വേണമെന്നും താരം കുറിച്ചു.
‘നിങ്ങളുടെ ഉള്ളില്‍ നിന്നുള്ള ശബ്ദത്തെ കേള്‍ക്കുകയും ശരിയായ സമയത്ത് എല്ലാം അവസാനിപ്പിക്കുകയും വേണം. 16 വര്‍ഷത്തിനും 700-ലധികം മത്സരങ്ങള്‍ക്കും ശേഷം, ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എനിക്ക് കഴിഞ്ഞു. ലോകമെമ്പാടുമുള്ള പിച്ചുകളില്‍ കളിക്കുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. കരിയറില്‍ മികച്ച മാനേജര്‍മാരെയും പരിശീലകരെയും ടീമംഗങ്ങളെയും കണ്ടുമുട്ടി, എല്ലാവര്‍ക്കും നന്ദി.. എല്ലാവരെയും മിസ്സ് ചെയ്യും’ – ഈഡന്‍ ഹസാര്‍ഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.














