ബന്ധുവായ പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 80 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും

തൊടുപുഴ: ഇടുക്കിയില്‍ ബന്ധുവായ പതിനാലു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 80 വര്‍ഷത്തെ കഠിനതടവ് വിധിച്ച് ഇടുക്കി പോക്സോ കോടതി. തടവ് ശിക്ഷയ്ക്ക് പുറമേ നാല്‍പ്പതിനായിരം രൂപ പിഴയും അടക്കണം. പ്രതി ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും. പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ഒരുലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2020ല്‍ രാജക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതി ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഗര്‍ഭിണിയായ പെണ്‍കുട്ടി പിന്നീട് പ്രസവിച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് രാജക്കാട് പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 23സാക്ഷികള്‍, 26 പ്രമാണങ്ങള്‍, ആറ് തൊണ്ടിമുതലുകള്‍ എന്നിവ കോടതിയില്‍ ഹാജരാക്കിയിരുന്നു.

More Stories from this section

family-dental
witywide