എലോൺ മസ്ക് ഇസ്രയേലിൽ: കൂട്ടക്കൊല നടന്ന സ്ഥലങ്ങൾ നെതന്യാഹുവിന് ഒപ്പം സന്ദർശിച്ചു, പൂർണ പിന്തുണ വാഗ്ദാനം ചെയ്തു

യുഎസ് ടെക് ഭീമനും ശതകോടീശ്വരനുമായ എലോൺ മസ്‌ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 7ന് ഇസ്രയേലിനുള്ളിൽ കടന്ന് ഹമാസ് കൂട്ടക്കൊല നടത്തിയ പ്രദേശങ്ങളും മസ്ക് സന്ദർശിച്ചു. ഹമാസ് നടത്തിയ ആക്രമണത്തിൽ ഏതാണ്ട് 1200 ഇസ്രയേലികൾ കൊല്ലപ്പെട്ടിരുന്നു. ഹമാസിന് എതിരായ യുദ്ധത്തിന് എല്ലാ പിന്തുണയും അറിയിച്ചു.

ഈയിടെ ഒരു ഇസ്രയേൽ വിരുദ്ധ ,ആൻ്റി സെമിറ്റിക് പോസ്റ്റ് എക്സിൽ റീ ട്വീറ്റ് ചെയ്തതിൻ്റെ പേരിൽ മസ്ക് വലിയ വിവാദത്തിൽ ചാടിയിരുന്നു. യുഎസിലെ പ്രധാനപ്പെട്ട കമ്പനികളായ ആപ്പിളും ഡിസ്നിയുമടക്കം നിരവധി കോർപറേറ്റ് ഭീമന്മാർ മസ്കിന് പരസ്യം നൽകുന്നത് അവസാനിപ്പിച്ചിരുന്നു. ഈ വിവാദങ്ങൾ നിലനിൽക്കെയാണ് മസ്കിൻ്റെ ഇസ്രയേൽ സന്ദർശനം.

ഹമാസ് ആക്രമണം നടത്തിയ കിബുട്സ് മേഖലയിൽ നെതന്യാഹുവിനൊപ്പം മസ്ക് സഞ്ചരിച്ചു. അതിനു ശേഷം എക്സിൽ പോസ്റ്റിട്ടു – “കൂട്ടക്കൊല നടന്ന ഇടം കാണുന്നത് ഭയങ്കരമാണ്, ഹമാസിനെ ഇല്ലാതാക്കുകയല്ലാതെ ഇസ്രയേലിന് മറ്റൊന്നും ചെയ്യാനില്ല..”

സ്പേസ് എക്സിൻ്റെ സ്റ്റാർലിങ്ക് കമ്യൂണിക്കേഷൻ ഗാസയിൽ വാർത്താവിനിമയ സംവിധാനം തുടങ്ങുമെന്ന് മസ്ക് നേരത്തേ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇസ്രയേലിൻ്റെ എതിർപ്പിനെ തുടന്ന് ആ കരാറിൽ നിന്ന് മസ്ക് മാറി. ഇസ്രയേൽ വാർത്താവിതരണ മന്ത്രാലയത്തിന്റെ കീഴിൽ സ്റ്റാർലിങ്ക് കമ്യൂണിക്കേഷൻ ഗാസ മുനമ്പിൽ പ്രവർത്തിക്കാനുള്ള തീരുമാനം തത്വത്തിൽ അംഗീകരിച്ചു. ഗാസയ്ക്ക് അനുകൂലമായി മസ്ക് എടുത്ത എല്ലാ നിലപാടുകളേയും മസ്ക് തള്ളിപ്പറഞ്ഞിരിക്കുകയാണ്.

Elon Musk meets Netanyahu during Israel visit

More Stories from this section

family-dental
witywide