പരീക്ഷണ പറക്കൽ: സ്പേസ് എക്സ് സ്റ്റാർഷിപ്പ് ബഹിരാകാശത്ത് പൊട്ടിത്തെറിച്ചു

ഇലോൺ മസ്കിന് വീണ്ടും തിരിച്ചടി. സ്പേസ് എക്സിന്റെ ആളില്ലാ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചു. ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്കു കൊണ്ടുപോകുന്നതിനായി രൂപകൽപ്പന ചെയ്തതായിരുന്നു സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് . ടെക്സസിലെ ബോക്ക ചിക്കയ്ക്കടുത്തുള്ള സ്പേസ് എക്സിന്റെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ച റോക്കറ്റ് ഏകദേശം 55 മൈൽ (90 കിലോമീറ്റർ) ഉയരത്തിൽ എത്തിയപ്പോഴായിരുന്നു അപകടം.

ഫസ്റ്റ് സ്റ്റേജ് ബൂസ്റ്റർ, അതിന്റെ പ്രധാന ഘട്ടത്തിൽ നിന്ന് വിജയകരമായി വേർതിരിക്കാനായി എങ്കിലും പന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു.

അതേസമയം, സ്റ്റാർഷിപ്പ് ബൂസ്റ്റർ ബഹിരാകാശത്തേക്ക് അതിന്റെ സഞ്ചാരപഥം തുടർന്നു. എന്നാൽ 10 മിനിറ്റിനുള്ളിൽ, സ്പേസ് എക്സ് മിഷൻ കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു .വിക്ഷേപണ ടവറിൽ നിന്ന് റോക്കറ്റ്ഷിപ്പ് ആകാശത്തേക്ക് ഉയർന്നു പൊങ്ങുന്ന തത്സമയ വിക്ഷേപണ ദൃശ്യങ്ങൾ സ്പേസ് എക്സ് പുറത്തുവിട്ടിരുന്നു.

ബഹിരാകാശത്തേക്ക് സ്റ്റാർഷിപ്പിനെ വിജയകരമായി ഉയർത്തുക എന്നതായിരുന്നു പരീക്ഷണ പറക്കലിന്റെ ലക്ഷ്യം. അത് നേടാനായി. ആളുകളെയും ചരക്കുകളെയും കൊണ്ടുപോകാൻ കഴിവുള്ള ബഹിരാകാശ പേടകം സൃഷ്ടിക്കാനുള്ള സ്പേസ് എക്സിന്റെ ശ്രമത്തിലെ നിർണായക മുന്നേറ്റമായി ഇതിനെ കണക്കാക്കുന്നു.

Elon Musk’s SpaceX rocket explodes after booster separation

More Stories from this section

family-dental
witywide