ഒരു മാസത്തെ ദാമ്പത്യ ജീവിതത്തിന് അന്ത്യം; മാതാപിതാക്കൾക്കൊപ്പം വിവാഹ മോചനം ആഘോഷിച്ച് യുവാവ്

കൊല്ലം: പണ്ടൊക്കെ വിവാഹം ആഘോഷിക്കാനുള്ളതാണെങ്കിൽ വിവാഹ മോചനം കരഞ്ഞും വിഷമിച്ചും ഇരിക്കാനുള്ള ഒന്നാണ് എന്നായിരുന്നു സമൂഹത്തിന്റെ കാഴ്ചപ്പാട്. എന്നാൽ ഇപ്പോൾ വിവാഹം പോലെ തന്നെ വിവാഹമോചനവും ആളുകൾ ആഘോഷിക്കുന്നതിന്റെ വാർത്തകൾ ലോകത്തിന്റെ പല ഭാഗത്തുനിന്നും നാം കേൾക്കാറുണ്ട്. വിദേശ രാജ്യങ്ങളിൽ ഈ ട്രെൻഡ് പണ്ടുമുതലേ ഉണ്ടെങ്കിലും കേരളത്തിലും ഇത്തരം മാറ്റങ്ങൾ ഇപ്പോൾ കണ്ടുവരുന്നുണ്ട്. കേരളത്തിൽ ഇത്തരമൊരു വിവാഹ മോചനത്തിന്റെ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കൊല്ലം മയ്യനാട് സ്വദേശി സജാദ് (24) കേക്ക് മുറിച്ച് മാതാപിതാക്കളോടൊപ്പം ഫോട്ടോയെടുത്താണ് വിവാഹമോചനം ആഘോഷിച്ചത്. രണ്ട് മാസം മുമ്പാണ് സജാദ് വിവാഹമോചനം നേടിയത്. തണ്ണി ബീച്ചിൽ മാതാപിതാക്കളോടൊപ്പം കേക്ക് മുറിച്ചാണ് അദ്ദേഹം ആഘോഷിച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ ഇവ വൈറലായി.

തന്റെ വിവാഹത്തിന് വിളിച്ച അതേ ഫോട്ടോഗ്രാഫറെ തന്നെ സജാദ് ഏർപ്പാടാക്കി. 2022 ഓഗസ്റ്റിലായിരുന്നു സജാദിന്റെ വിവാഹിം. ഒരു മാസം മാത്രമാണ് സജാദും ഭാര്യയും ഒന്നിച്ച് ജീവിച്ചത്. നീണ്ട മുടിയുണ്ടായിരുന്ന സജാദ് വിവാഹമോചനത്തിന് ശേഷം മുടി വെട്ടിമാറ്റി.

More Stories from this section

family-dental
witywide