ഇസ്രയേൽ അനുകൂല നിലപാടുമായി യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ്; പ്രതിഷേധിച്ച് സ്റ്റാഫ് അംഗങ്ങൾ

ബെൽജിയം: ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ഇസ്രായേലിന് പൂർണ്ണ പിന്തുണ നൽകുന്ന യുറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ​ഡെർ ലെയന്റെ നിലപാടിൽ ആശങ്കയറിയിച്ച് യുറോപ്യൻ യൂണിയൻ സ്ഥാപനങ്ങളിലെ സ്റ്റാഫ് അംഗങ്ങൾ. ഇതുമായി ബന്ധപ്പെട്ട് 842 പേർ ഒപ്പിട്ട ഒരു കത്തും യുറോപ്യൻ കമീഷൻ പ്രസിഡന്റിന് അയച്ചിട്ടുണ്ട്.

ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം ഇസ്രയേലിന്റെ തിരിച്ചടി മൂലം 23 ലക്ഷം പലസ്തീനികൾ ദുരിതത്തിലായതിനേയും അപലപിക്കണമെന്ന് കത്തിൽപറയുന്നു. ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ തികഞ്ഞ നിസംഗതയാണ് യുറോപ്യൻ യൂണിയൻ പുലർത്തുന്നതെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.

യുറോപ്യൻ യൂണിയന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന നടപടികളാണ് ഉണ്ടാവുന്നത്. എല്ലാ വിഷയത്തിലും പക്ഷം പിടിക്കാതെ കൃത്യമായ നിലപാട് പറയുകയും മധ്യസ്ഥം വഹിക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന പേരും യുറോപ്യൻ യൂണിയന് നഷ്ടമാവുകയാണ്. യുറോപ്യൻ യൂണിയൻ ജീവനക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നതാണ് ഇപ്പോഴത്തെ നടപടികളെന്നും കത്തിൽ പറയുന്നു.

ഇസ്രയേലിനെ പൂർണമായും പിന്തുണക്കുന്ന നിലപാടാണ് യുറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ​ഡെർ ലെയൻ തുടക്കം മുതൽ സ്വീകരിക്കുന്നത്. ഇതിനെതിരെയാണ് യുറോപ്യൻ യൂണിയൻ സ്റ്റാഫ് അംഗങ്ങൾ ഇപ്പോൾ കത്തയച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide