ഗാസയ്ക്കുള്ള സഹായം മൂന്നിരട്ടിയാക്കി ഉയർത്തി യൂറോപ്യൻ കമ്മിഷൻ

ബ്രസൽസ്: ഗാസയ്ക്കുള്ള നിലവിലെ മാനുഷിക സഹായം 75 മില്യൺ യൂറോയായി (78.8 മില്യൺ ഡോളർ) മൂന്നിരട്ടിയാക്കുകയാണെന്നും സഹായം ആവശ്യമുള്ളവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ യുഎൻ ഏജൻസികളുമായി പ്രവർത്തിക്കുമെന്നും യൂറോപ്യൻ കമ്മിഷൻ.

“അന്താരാഷ്ട്ര മാനുഷിക നിയമത്തെ പൂർണമായി മാനിച്ച് ഹമാസ് ഭീകരർക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ കമ്മിഷൻ പിന്തുണയ്ക്കുന്നു,” യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.

“ഈ സാഹചര്യത്തിൽ ഗാസയിലെ നിരപരാധികളായ സാധാരണക്കാർക്ക് പിന്തുണ നൽകുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു.”

ഗാസ മുനമ്പിലെ ജനങ്ങൾക്ക് മാനുഷികമായ സഹായം നൽകാൻ സാധ്യമായതെല്ലാം ​ചെയ്യുന്നുണ്ടെന്ന് യൂറോപ്യൻ കമ്മിഷണർ ജാൻസ് ലെനാറിക് പറഞ്ഞു. യുറോപ്യൻ കമ്മിഷന്റെ അധിക സഹായം ഉപയോഗിച്ച് ഗാസയിലെ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. സുരക്ഷിതമായി മാനുഷിക സഹായം ഗാസയ്ക്ക് നൽകാനുള്ള സാഹചര്യമുണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

More Stories from this section

family-dental
witywide