
ന്യുയോര്‍ക്ക് : പ്രശസ്ത ശാസ്ത്രകാരിയും ഫെമിനിസ്റ്റ് ചിന്തകയും എഴുത്തുകാരിയുമായിരുന്ന എവ്ലിന്‍ ഫോക്സ് കെല്ലര്‍ (87) അന്തരിച്ചു. സയൻസിൻ്റെ മേഖലയില്‍ നിലനില്‍ക്കുന്ന ലിംഗ അസമത്വത്തെ കുറിച്ച് ആദ്യമായി അക്കാദമിക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് എവ്ലിനായിരുന്നു. Reflections on Gender and Science എന്ന പുസ്തകം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീകള്‍ എന്തുകൊണ്ട് ശാസ്ത്രമേഖല വിട്ടുപോകുന്നു എന്നതിനേക്കാള്‍ സയൻസിൻ്റെ അടിസ്ഥാന ഘടന തന്നെ പുരുഷ മേല്‍കോയ്മകളുടെ ഒരു സംഘാതമാണ് എന്നതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് അവര്‍ പറഞ്ഞു. അറിയപ്പെടുന്ന ഊര്‍ജ തന്ത്രഞ്ജയായിരുന്നു. ഗണിതശാസ്ത്ര ആശയങ്ങളെ ജീവശാസ്ത്രപഠനത്തിന് ഉപയോഗപ്പെടുത്തിയതിലൂടെ ലോക ശ്രദ്ധ നേടി.
Tags: