പാക് തിരഞ്ഞെടുപ്പ്: ഇമ്രാൻ ഖാന് തിരിച്ചടി, നാമനിർദ്ദേശ പത്രിക തള്ളി

ലാഹോർ: 2024 ലെ ദേശീയ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക പാകിസ്ഥാൻ തിരഞ്ഞെടുപ്പ് ബോഡി തള്ളി. ഇമ്രാൻ ഖാന്റെ ജന്മനാടായ മിയാൻവാലിയിലും ലാഹോറിലും മത്സരിക്കാൻ വേണ്ടിയായിരുന്നു നാമനിർദേശപത്രിക സമർപ്പിച്ചത്.

അഴിമതിക്കേസിൽ നിയമനടപടി നേരിടുന്നയാൾ ആയതുകൊണ്ടാണ് ഇമ്രാൻ ഖാന്റെ നാമനിർദേശപത്രിക തള്ളിയതെന്ന് പാക് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഫെബ്രുവരി എട്ടിനാണ് പാകിസ്താൻ പൊതുതിരഞ്ഞെടുപ്പ്.

മുൻ ക്രിക്കറ്റ് താരവും പാക് മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ നിലവിൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്. 2022-ൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതുമുതൽ ഇമ്രാൻ ഖാൻ നിയമക്കുരുക്കിലാണ്. പ്രധാനമന്ത്രി ആയിരുന്ന സമത്ത് മറ്റു രാജ്യങ്ങളിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ നിയമവിരുദ്ധമായി കൂടിയ വിലയ്ക്ക് വിറ്റ് അഴിമതി നടത്തി എന്ന കേസിലാണ് നിലവിൽ ഇമ്രാൻ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുന്നത്.

More Stories from this section

family-dental
witywide