
പാരീസ്: പടിഞ്ഞാറൻ യൂറോപ്പിലെയും ആൽപ്‌സ് പർവതനിരകളിലെയും ഏറ്റവും ഉയരം കൂടിയ പർവതമായ മോണ്ട് ബ്ലാങ്ക് 2021 മുതൽ 2.2 മീറ്റർ ചുരുങ്ങി സമീപകാലത്തെ ഏറ്റവും താഴ്ന്ന ഉയരത്തിലേക്ക് എത്തി.
വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഫലങ്ങൾ സൂചിപ്പിക്കുന്നത് മോണ്ട് ബ്ലാങ്കിന്റെ പുതിയ ഔദ്യോഗിക ഉയരം 4,805.59 മീറ്ററാണ്. രണ്ട് വർഷം മുമ്പത്തെ കണക്കു പ്രകാരം 4,807.81 മീറ്ററായിരുന്നു സമുദ്രനിരപ്പിൽ നിന്നുള്ള കൊടുമുടിയുടെ ഉയരം. ഇത് 2017 ലെ ഉയരത്തെക്കാൾ ഒരു മീറ്റർ കുറവാണ്.
കാലാവസ്ഥാ വ്യതിയാനം മൂലം കൊടുമുടിയിലെ മഞ്ഞ് നഷ്ടമാകുന്നതാണ് ഉയരം കുറയാനുള്ള കാരണം. രണ്ടു വര്‍ഷത്തിനിടെ 3,500 ചതുരശ്ര അടി മഞ്ഞ് നഷ്ടപ്പെട്ടതായിട്ടാണു കണക്കാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം ആല്‍പ്‌സ് പര്‍വതത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിക്കുന്നതിന്റെ ഭാഗമായി ഗവേഷകര്‍ രണ്ടു വര്‍ഷം കൂടുന്‌പോള്‍ മൗണ്ട് ബ്ലാങ്കിന്റെ ഉയരം അളക്കാറുണ്ട്. 2021ല്‍ ഒരു മീറ്ററിന്റെ കുറവാണ് ഉണ്ടായിരുന്നത്.











