ചീഫ് ജസ്റ്റിസിന്റെ പേരിൽ പ്രചാരണം: നടപടിയെടുക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ജനം രംഗത്തുവരണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടുവെന്ന വ്യാജ പ്രചാരണം വന്നതിനു പിന്നാലെ സുപ്രീം കോടതി രംഗത്തെത്തി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ചിത്രം സഹിതമായിരുന്നു പ്രസ്താവന സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ഈ പ്രചാരണം ശ്രദ്ധയിൽപെട്ടെന്നും ഇതു ദുരുദ്ദേശ്യപരമാണെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഇത്തരം പ്രസ്താവന നടത്തുകയോ ഇതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. ഇതിനെതിരെ നടപടിയുണ്ടാകുമെന്നു കോടതി മുന്നറിയിപ്പു നൽകി.

സർക്കാരിനെതിരെ പ്രതികരിക്കാൻ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശമാണ് പ്രചരിക്കുന്നത്. ഈ സന്ദേശത്തിൽ ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം ഒരു പോസ്റ്റ് ചീഫ് ജസ്റ്റിസോ മറ്റ് ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ പുറത്തിറക്കിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തയിൽ ജനം തെറ്റിദ്ധരിക്കപ്പെടരുതെന്നും സുപ്രീംകോടതി അറിയിച്ചു.

More Stories from this section

family-dental
witywide