ഇന്ത്യന്‍ സുപ്രീംകോടതിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ്, തീക്കട്ടയിലും ഉറുമ്പരിക്കുന്നോ?

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമോന്നത കോടതിയില്‍ നിന്ന് തന്നെയാണ് ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. ഭരണഘടനയുടെ കാവല്‍ക്കാരായ പരമോന്നത നീതി പീഠത്തിന്റെ പേരില്‍ വ്യാജ വെബ് സൈറ്റ് ഉണ്ടത്രേ? രജിസ്ട്രിയില്‍ നിന്ന് കിട്ടിയ ഈ വിവരം കേട്ട് ഞെട്ടിയിരിക്കുകയാണ് സുപ്രീംകോടതിയിലെ ജഡ്ജിമാര്‍.

സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ് സൈറ്റ് എന്ന പേരില്‍ വ്യാജ വെബ് സൈറ്റ് പ്രവര്‍ത്തിക്കുന്നു എന്ന് സുപ്രീംകോടതി രജിസ്ട്രി ദില്ലി പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ്. ഈ വെബ് സൈറ്റില്‍ ക്ളിക്ക് ചെയ്ത് ആരും കബളിപ്പിക്കപ്പെടരുത് എന്ന പൊതു നോട്ടീസും രജിസ്ട്രി പുറത്തിറക്കി.

വ്യാജ വെബ്സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. അവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ദില്ലി പൊലീസിന് നല്‍കിയ പരാതിയില്‍ രജിസ്ട്രി ആവശ്യപ്പെട്ടു. രാജ്യത്ത് നീതി നിര്‍വ്വഹണം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുന്ന കോടതി പോലും കബളിപ്പിക്കപ്പെടുകയാണ്.

A fake website in the name of the Supreme Court of India, filed a complaint with the police