
തിരുവനന്തപുരം: പ്രശസ്ത നാടക പ്രവര്‍ത്തകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു. 51 വയസ്സായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ മരണപ്പെടുകയായിരുന്നു.
ഇന്ത്യന്‍ നാടക രംഗത്തെ ശക്തമായ സാന്നിദ്ധ്യമായ പ്രശാന്ത് നാരായണന്‍ മുപ്പതോളം നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. ഛായാമുഖി, മഹാസാഗരം, തുടങ്ങിയ പ്രശസ്ത നാടകങ്ങള്‍ അരങ്ങിലെത്തിച്ച കലാകാരനാണ്.
സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടി. പതിനഞ്ചാമത്തെ വയസു മുതലാണ് നാടകങ്ങള്‍ എഴുതിത്തുടങ്ങുന്നത്. നാടക രചിതാവ്, സംവിധായകന്‍, നടന്‍, കോളമിസ്റ്റ്, വാഗ്മി, കഥകളി നടന്‍, കഥകളി സാഹിത്യകാരന്‍, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, എന്നീ നിലകളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രശാന്ത് നാരായണന്‍ അറുപതില്‍പ്പരം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.















