
ഇടുക്കി തൊടുപുഴയില്‍ വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ടു മക്കളും മരിച്ചു. കട്ടപ്പന വണ്ടന്‍മേട് രാജാക്കണ്ടം നായര്‍സിറ്റിക്ക് സമീപത്താണ് അപകടം നടന്നത്. ചെമ്പകശേരില്‍ കനകാധരന്‍ (57) മക്കളായ വിഷ്ണു (31), വിനോദ് (27) എന്നിവരാണ് മരിച്ചത്. പറമ്പില്‍ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. വെള്ളം കയറിയ പാടത്താണ് ലൈന്‍ കമ്പി വീണത്. കനത്ത മഴയെത്തുടര്‍ന്ന് ലൈന്‍ കമ്പി പൊട്ടി വീണതാകാമെന്ന് കരുതുന്നു. മൃതദേഹങ്ങള്‍ കൊച്ചറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
Tags:













