പത്തനംതിട്ട: ഏനാത്ത് വാടക വീട്ടിൽ പിതാവും മകനും മരിച്ച നിലയിൽ. അടൂർ വടക്കടത്തുകാവ് നടക്കാവ് കല്ലുംപുറത്ത് പടിപ്പുരയിൽ മാത്യു പി.അലക്സ് (47), മകൻ മെൽവിൻ മാത്യു (9) എന്നിവരെയാണ് ഏനാത്ത് കടികയിൽ വാടക വീടിന്റെ സ്വീകരണ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. മാത്യു പി.അലക്സിനെ മുറിയിൽ പടിക്കെട്ടിന്റെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിലും മകനെ സമീപത്തായി നിലത്തു പുതപ്പു വിരിച്ച് ഒരുക്കിയ കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടത്. ഇന്നലെ രാവിലെ ഒൻപതരയോടെ ഉണര്‍ന്ന 5 വയസ്സുകാരനായ ഇളയ കുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്കു വന്നപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്.
സമീപവാസികള്‍ അന്വേഷിച്ചപ്പോളാണ് സംഭവം പുറത്തറിയുന്നത്. മാത്യുവിന്റെ ഭാര്യ ആശ വിദേശത്താണ്. വിദേശത്തായിരുന്ന മാത്യു കുറച്ച് വർഷങ്ങളായി നാട്ടിലാണ്. സംഭവം നടന്ന കടികയിൽ വാടക വീട്ടിൽ താമസം തുടങ്ങിയിട്ട് 9 മാസമായി. കിഴക്കുപുറം ഗവ. എച്ച്എസ്എസ് മൂന്നാം ക്ലാസ്സ് വിദ്യാർഥിയാണ് മെൽവിൻ.മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
father commits suicide, 9 year old son found dead near