ഫിലഡൽഫിയ ബഥേൽ മാർത്തോമ്മാ ഇടവക കൺവൻഷന് ഫാദർ.ഡേവിസ് ചിറമേൽ മുഖ്യവചന സന്ദേശം നൽകും

ഫിലാഡൽഫിയ: സെപ്റ്റംബർ 14 വ്യാഴാഴ്ച മുതൽ 17 ഞായറാഴ്ച വരെ ഫിലാഡൽഫിയ ബഥേൽ മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ ദേവാലയത്തിൽ (532 Levick St, Philadelphia, PA 19111) വച്ച് നടത്തപ്പെടുന്ന കൺവെൻഷനിൽ ഫാദർ. ഡേവിസ് ചിറമേൽ മുഖ്യ വചന സന്ദേശം നൽകുന്നു.

കൺവൻഷൻ സെപ്റ്റംബർ 14 മുതൽ 16 (വ്യാഴം,വെള്ളി, ശനി) വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 8.30 വരെയും തുടർന്ന് സെപ്റ്റംബർ 17 ഞായറാഴ്ച ഇടവകയുടെ 37- മത് ഇടവകദിനാഘോഷവും, കൺവെൻഷന്റെ സമാപന സമ്മേളനവും രാവിലെ 9.30 ന് ആരംഭിക്കുന്ന വിശുദ്ധ കുർബാന ശുശ്രുഷയോടുകൂടി ആരംഭിക്കും. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം മുഖ്യ സന്ദേശം നൽകും.

ഫിലാഡൽഫിയായിലെ എല്ലാ വിശ്വാസ സമൂഹത്തെയും അടുത്ത വ്യാഴാഴ്ച മുതൽ നടത്തപ്പെടുന്ന കൺവൻഷനിലേക്ക് ബഥേൽ മാർത്തോമ്മാ ഇടവകയുടെ പേരിൽ സ്നേഹത്തോടെ ക്ഷണിക്കുന്നതായി റവ. ജാക്സൺ പി. സാമൂവേൽ ( ഇടവക വികാരി), വർഗീസ് ഫിലിപ്പ് (വൈസ്. പ്രസിഡന്റ്), ബിനു സണ്ണി (സെക്രട്ടറി), മാത്യു ജോർജ് (ട്രസ്റ്റി), ജോൺസൻ മാത്യു (അക്കൗണ്ടന്റ്) എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : റവ. ജാക്സൺ പി. സാമൂവേൽ 215 480 3752 / 215 725 9774