ന്യൂയോര്‍ക്: നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന ഫോര്‍മുല ഫുഡ് നിര്‍മ്മാണ കമ്പനികളിലും ഔട്ട്ലെറ്റുകളിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ പരിശോധന നടന്നുവരികയായിരുന്നു. ഇതില്‍ നിരവധി ചട്ടലംഘനങ്ങള്‍ കണ്ടെത്തി. ഫോര്‍മുല ഫുഡ് നിര്‍മ്മാണത്തില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പലരും പാലിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് കമ്പനികള്‍ക്ക് എഫ്.ഡി.എ നോട്ടീസ് നല്‍കിയത്.
ByHeart Inc., Reckitt/Mead Johnson Nutrition, Perrigo Wisconsin, LLCഎന്നീ കമ്പനികളുടെ ഉല്പന്നങ്ങളിലാണ് നിലവാരമില്ലായ്മ കണ്ടെത്തിയത്. കുട്ടികള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് എഫ്.ഡി.എ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.
കമ്പനികള്‍ക്ക് മുന്നറിയിപ്പ് കത്ത് നല്‍കിയെങ്കിലും ഏതെങ്കിലും ഫോര്‍മുല ഫുഡ് വാങ്ങരുതെന്നോ, ഉപയോഗിക്കരുതെന്നോ എഫ്.ഡി.എ പറയുന്നില്ല. നിലവില്‍ മാര്‍ക്കറ്റിലുള്ള ഉല്പന്നങ്ങള്‍ മലിനമാണ് എന്ന അഭിപ്രായവും ഏജന്‍സിക്കില്ല. അതേസമയം നിലവാരമില്ലാത്ത ഉല്പാന്നങ്ങള്‍ ഇതിനകം സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് എഫ്.ഡി.എ വിശദീകരിക്കുന്നു.
FDA notices three companies in US for substandard infant formula food