
ടെഹ്റാൻ: ഇറാനിലെ ഒരു ലഹരി വിമുക്തി കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 32 പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.
ഉത്തരഗിലാൻ പ്രവിശ്യയിലെ ലൻഗ്രൂദിലെ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. അപകട കാരണം വ്യക്തമല്ല. സ്ഥാപന നടത്തിപ്പുകാരനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ലഹരി വിമുക്തി കേന്ദ്രത്തിൽ 40 പേരെ പാർപ്പിക്കാനുള്ള സൌകര്യമേയുണ്ടായിരുന്നുള്ളൂ എന്ന് പറയപ്പെടുന്നു.
fire at drug rehabilitation center kills 32















