യുദ്ധത്തിൽ പരുക്കേറ്റ പലസ്തീനികളുടെ ആദ്യ സംഘം ദോഹയിലെത്തി

ദോഹ: ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ് അടിയന്തര ചികിത്സ ആവശ്യമുള്ള ഗാസയിൽ നിന്നുള്ള പലസ്തീനികളുടെ ആദ്യ സംഘം തി​ങ്ക​ളാ​ഴ്ച​യോ​ടെ ദോ​ഹ​യി​ലെ​ത്തി. അ​മി​രി എ​യ​ർ​ഫോ​ഴ്സി​ന്റെ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച മെ​ഡി​ക്ക​ൽ ഇ​വാ​ക്വേ​ഷ​ൻ വി​മാ​ന​ത്തി​ലാ​ണ് ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ദോ​ഹ​യി​ലേ​ക്ക് പോയ. പ​രി​ക്കേ​റ്റവരെ വിമാനത്താവളം വരെ എത്തിച്ചത് ആംബുലൻസുകളിൽ ആയിരുന്നു.

ഇ​വ​രെ സ്വീ​ക​രി​ക്കു​ന്ന​തും വി​മാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തു​മാ​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി ലു​ൽ​വ അ​ൽ ഖാ​തി​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇസ്രയേലിന്റെ ആക്രമണത്തിൽ പരിക്കേറ്റ 1,500 പേർക്ക് ചികിത്സ നൽകാനും ഗാസ മുനമ്പിലെ സഹോദരങ്ങളായ പലസ്തീൻ ജനതയിൽ നിന്ന് 3,000 അനാഥർക്ക് സ്പോൺസർഷിപ്പ് നൽകാനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നിർദ്ദേശതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അയൽ രാജ്യമായ ഈജിപ്തുമായി സഹകരിച്ച് പരിക്കേറ്റവരെയും അവരുടെ ബന്ധുക്കളെയും ദോഹയിലെത്തിച്ചാണ് ചികിത്സ ഉറപ്പാക്കുന്നത്. രണ്ടു മാസത്തോളമടുക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുകയും, ഭക്ഷണവും മരുന്നുമായി മാനുഷിക സഹായങ്ങൾ ഒരുക്കുകയും ചെയ്തുകൊണ്ട് ശക്തമായ ഇടപെടൽ തുടരുന്നതിനിടെയാണ് ഖത്തറിന്റെ ഈ കരുതൽ.

More Stories from this section

family-dental
witywide