ബ്രസീലിയ: ബ്രസീലിയൻ ഇൻഫ്ലുവൻസർ ലാരിസ ബോർജസ് ഇരട്ട ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 33 വയസായിരുന്നു.
ന്യൂയോർക്ക് പോസ്റ്റിലെ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന ലാരിസ, തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ലാരിസയുടെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ടെ കുടുംബാംഗങ്ങൾ മരണവാർത്ത സ്ഥിരീകരിച്ചു.
“ഇത്രയും ചെറുപ്പത്തിൽ, വെറും 33 വയസ്സുള്ള, വളരെ ദയയുള്ള ഒരാളെ നഷ്ടപ്പെട്ടതിന്റെ വേദന പറഞ്ഞറിയിക്കാനാകാത്തതാണ്. ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു. ഞങ്ങൾ അനുഭവിക്കുന്ന നഷ്ടം വിവരണാതീതമാണ്.”
ഗ്രാമഡോയിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 20 ന് ലാരിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് യുവതി കോമയിലേക്ക് പോകുകയായിരുന്നു. അവൾക്ക് രണ്ടാമത്തെ ഹൃദയഘാതം സംഭവിച്ചതാണ് മരണത്തിന് കാരണമായത്.