‘ഇനി വീണ്ടെടുക്കലിന്റെ നാളുകൾ’; തടവിലായിരുന്ന അമേരിക്കൻ പൗരന്മാർ തിരിച്ചെത്തി, സ്വീകരിച്ച് ജന്മനാട്

ന്യൂയോർക്ക് സിറ്റി: ഇറാന്റെ തടവിൽ നിന്നും മോചിതരായി തിരിച്ചെത്തിയ അമേരിക്കൻ പൗരന്മാർക്ക് സ്വീകരണമേകി ജന്മനാട്. അഞ്ച് അമേരിക്കക്കാരെയും വഹിച്ചുള്ള വിമാനം പ്രാദേശിക സമയം 05:30 ന് (09:30 GMT) തൊട്ടുമുമ്പ് ഡേവിസൺ ആർമി എയർഫീൽഡിൽ ലാൻഡ് ചെയ്തു. ടാർമാക്കിൽ കുടുംബാംഗങ്ങളുമായുള്ള ഇവരുടെ പുനഃസമാഗമം വൈകാരികമായിരുന്നു.

സംഘം വിമാനത്തിൽ പുറപ്പെടുമ്പോൾ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചെറിയ യുഎസ് പതാകകൾ വീശി.

Morad Tahbaz (left) and Emad Shargi (centre) after they arrived at a US airfield in Virginia

മോചിതനായ അമേരിക്കക്കാരിൽ ഒരാളായ സിയാമക് നമാസിയുടെ ബന്ധു പറഞ്ഞു, “ആ പേടിസ്വപ്നം ഒടുവിൽ അവസാനിച്ചു. “എട്ട് വർഷത്തിലേറെയായി ഞങ്ങൾക്ക് ഇങ്ങനെയൊരു നിമിഷം ലഭിച്ചിട്ടില്ല. ഇത് അവിശ്വസനീയമാണ്.”

“ഇത് വീണ്ടെടുക്കന്റെയും ശാന്തിയുടെയും വളരെ നീണ്ട പാതയുടെ തുടക്കമാണ്,” കുടുംബത്തിന്റെ ഒരു പ്രതിനിധി കൂട്ടിച്ചേർത്തു.

അമേരിക്കൻ പ്രസിഡൻഷ്യൽ പ്രതിനിധി റോജർ കാർസ്റ്റൻസ്, ഇറാനിലെ ഡെപ്യൂട്ടി പ്രത്യേക ദൂതൻ അബ്രാം പേലി, രണ്ട് കുടുംബാംഗങ്ങൾ എന്നിവർ വിമാനത്തിൽ ഉണ്ടായിരുന്നു. മോചിതരായ തടവുകാരുമായി ഇരുവരും ദോഹയിൽ കൂടിക്കാഴ്ച നടത്തി.

അതത് രാജ്യങ്ങളില്‍ തടവിലുണ്ടായിരുന്ന 5 പൗരന്മാരെ വീതമാണ് ഇറാനും യുഎസും പരസ്പരം കൈമാറിയത്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെത്തുടർന്നാണ് ധാരണയിലെത്തിയത്. യുഎസ് ഉപരോധം മൂലം മരവിപ്പിച്ച ഇറാന്റെ 600 കോടി ഡോളർ നിക്ഷേപം വിട്ടുകൊടുക്കാനും ധാരണയായി. ഇറാൻ തടവിലാക്കിയ 5 യുഎസ് പൗരന്മാരെ ഖത്തറിന്റെ വിമാനത്തിൽ ദോഹയിലെത്തിച്ചു, അവിടെ നിന്ന് വെര്‍ജിനിയയിലെ ഫോര്‍ട്ട് ബെല്‍വോറില്‍ പുലര്‍ച്ചെ എത്തിച്ചേര്‍ന്നു. യുഎസിൽ മോചിപ്പിക്കപ്പെടുന്ന ഇറാൻ പൗരന്മാർ 3 പേർ നാട്ടിലേക്കു തിരിച്ചു. 2 പേർ യുഎസിൽ തുടരുന്നു.

ഇറാനും വൻശക്തികളുമായുള്ള ആണവക്കരാറിൽനിന്നു ട്രംപ് ഭരണകാലത്ത് യുഎസ് ഏകപക്ഷീയമായി പിന്മാറിയതോടെയാണു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. എണ്ണവ്യാപാരത്തിന്റെ ഭാഗമായി ദക്ഷിണകൊറിയയിലെ ഇറാൻ നിക്ഷേപമാണു 2018ൽ യുഎസ് മരവിപ്പിച്ചത്. ഈ തുക ഖത്തറിനു കൈമാറും. അതേസമയം ബൈഡൻ സർക്കാർ യുഎസ് പൗരന്മാരെ മോചിപ്പിക്കാൻ കൈക്കൂലി നൽകുന്നുവെന്നാണു റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചത്. ചാരവൃത്തി ആരോപിച്ച് രണ്ടു വ്യവസായികളും പരിസ്ഥിതി പ്രവർത്തകനും അടക്കമുള്ളവരെയാണ് ഇറാൻ തടവിലാക്കിയത്. ഉപരോധലംഘനം ആരോപിച്ചാണ് വ്യവസായികളായ ഇറാൻ പൗരന്മാരെ യുഎസ് തടവിലിട്ടത്.

Summary: Five Americans freed in Iran prisoner swap land in US