ഗ്രീസിൽ വെള്ളപ്പൊക്കം: മരണ സംഖ്യ ഉയരുന്നു

ഏതൻസ്: മധ്യ ഗ്രീസിലെ കനത്ത വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു. നാല് പേരെ കാണാതായതായി രാജ്യത്തിന്റെ സിവിൽ പ്രൊട്ടക്ഷൻ മന്ത്രി അറിയിച്ചു.

വെള്ളപ്പൊക്കത്തെ തുടർന്ന് വെള്ളത്തിനടിയിലായ ഗ്രാമങ്ങളിൽ നിന്ന് വെള്ളിയാഴ്ച ഹെലികോപ്റ്ററുകളിലും ബോട്ടുകളിലും രക്ഷാപ്രവർത്തകർ നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. ഗ്രീസിൽനിന്ന് 800 പേരെ രക്ഷപ്പെടുത്തിതതായി അഗ്നിരക്ഷസേന അറിയിച്ചു. കോരിച്ചെരിയുന്ന മഴയെ തുടർന്ന് തെരുവുകളിൽനിന്ന് കാറുകളടക്കം കടലിലേക്ക് ഒലിച്ചു പോയതായി റിപ്പോർട്ടുണ്ട്. ബൾഗേറിയയിലും തുർക്കിയിലും കനത്ത പ്രളയം നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.

ഗ്രീസിൽ മൂന്ന് പേർ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിലുമായി 14 പേർ മരിച്ചിട്ടുണ്ട്. സ്വിഫ്റ്റ് വാട്ടർ റെസ്ക്യൂ വിദഗ്ധരും ഡിസാസ്റ്റർ റെസ്പോൺസ് യൂണിറ്റുകളിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരും കരസേനയും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും ദൂരസ്ഥലങ്ങളിൽ എത്താൻ ശ്രമിക്കുന്നുണ്ടെന്നും അഗ്നിശമന സേനാ വക്താവ് വാസിലിസ് വത്രകോഗിയാനിസ് പറഞ്ഞു.

ഒറ്റപ്പെട്ടുപോയവരെ കണ്ടെത്താൻ വിവിധ സർക്കാർ വകുപ്പുകൾ ശ്രമങ്ങൾ തുടരുകയാണ്. 12 മണിക്കൂറിനുള്ളിൽ ഏതൻസിൽ ശരാശരി വാർഷിക മഴയുടെ ഇരട്ടിയിലധികം ലഭിച്ചതായി സർക്കാർ വക്താവ് പാവ്‌ലോസ് മരിനാക്കിസ് പറഞ്ഞു.

More Stories from this section

family-dental
witywide